മഴവില്‍ മനോരമയുടെ കിടിലം എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഓജസ് ഈഴവൻ എന്ന മത്സരാർത്ഥിയും വിധികർത്താക്കളും തമ്മിൽ നടന്ന സംസാരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരാര്‍ത്ഥിയും വിധി കര്‍ത്താക്കളും നടത്തിയ ജാതിവാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ശ്രദ്ധേയമാകുന്നത്.
പതിവ് പോലെ മത്സരിക്കാനെത്തിയ ഒരാള്‍ തന്റെ പേര് പറയുന്നതോടെയാണ് ചര്‍ച്ച ആരംഭിക്കുന്നത്. ‘എന്റെ പേര് ഓജസ് ഈഴവന്‍, എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്,’ എന്നാണ് മത്സരാര്‍ത്ഥി പറയുന്നത്. പിന്നാലെ മുകേഷ് ഇടപെടുകയായിരുന്നു. ‘ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ,’ എന്നായിരുന്നു മുകേഷ് മത്സരാര്‍ത്ഥിയോട് ചോദിച്ചത്. ഇത് ഓജസ് നൽകിയ മറുപടി, ’പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം’ എന്നായിരുന്നു.
ഇതോടെ തന്റെ ചോദ്യം ആസ്ഥാനത്ത് ആയെന്ന് തിരിച്ചറിഞ്ഞ മുകേഷ് ‘അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്’ എന്ന് ന്യായീകരിക്കുന്നുണ്ട്. ഇതിനിടെ നവ്യ ചോദിച്ച ചോദ്യമാണ് ശ്രദ്ധേയം. ഓജസിനോടായി ‘സ്വന്തമായിട്ട് ഇട്ടതാണല്ലേ’ എന്ന് നവ്യ നായർ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് നവ്യയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവര്‍ണ ജാതി വാലുകള്‍ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സ്വന്തമായി പേര് മാറ്റിയതാണല്ലേ എന്ന് ചോദിക്കുന്ന നവ്യയെ സോഷ്യല്‍ മീഡിയ വിമര്ശിക്കുകയാണ. തന്റെ പേര് മാറ്റി നവ്യ നായര്‍ എന്നാക്കിയ താരമാണ് നവ്യ, എന്നിട്ടാണോ ഓജസിനോട് ഇങ്ങനെ ചോദിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ധന്യ എന്ന പേര് മാറ്റി നവ്യ നായർ എന്നാക്കിയ നവ്യയ്ക്ക് ഓജസിനോട് ഇത്തരമൊരു ചോദ്യം ചോദിക്കാൻ എന്താണ് അർഹതയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Post Your Comments