Latest NewsKeralaNewsEntertainment

കുഞ്ഞിനെ ഉമ്മവെച്ചു: പിന്നാലെ അമ്മ ക്ഷുഭിതയായി, ദുരനുഭവം പങ്കുവെച്ച് നവ്യാ നായർ

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായർ. തനിക്കുണ്ടായൊരു ദുരനുഭവത്തെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തന്റെ രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യവുമാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്. മറ്റൊരു ഒരു കുഞ്ഞിനൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചാണ് നവ്യയുടെ വാക്കുകൾ. കുഞ്ഞുങ്ങളോടുള്ള അമിതസ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തിയിരുന്നുവെന്നും പക്ഷേ ഇവൾ തന്നെ വശീകരിച്ചുവെന്നും പറഞ്ഞു കൊണ്ടാണ് നവ്യ തനിക്ക് മുൻപൊരിക്കൽ ഉണ്ടായ ദുരനുഭവം വിവരിച്ചത്.

ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. തന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു..അവൾക്കെന്നെ ഇഷ്ടമായി തങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും. ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് പറഞ്ഞപ്പോൾ ഒരു നിമിഷം താൻ സ്തബ്ദയായിപ്പോയെന്ന് നവ്യ പറയുന്നു. കുഞ്ഞിന്റെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. അതിനാൽ തന്നെ തന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങിയെന്നും നവ്യ വിശദമാക്കുന്നു.

‘എന്നാൽ, ഫോട്ടോയിലുള്ള കുഞ്ഞ് താജ്മഹലോളം തന്നെ വശീകരിച്ചു. പേരറിയാത്ത മാതാപിതാക്കളെ താൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി.. വാവേ നിന്റെ പേരുചോദിച്ചെങ്കിലും ഈ ആന്റി മറന്നു. കാണുകയാണെങ്കിൽ കമന്റ് ബോക്‌സിൽ ഇടണം. അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ’- താരം സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button