തിരുവനന്തപുരം: യുവജനോത്സവങ്ങളില്‍ അതിഥിയായി എത്തുന്ന താരങ്ങള്‍ വന്ന വഴി മറന്ന് പണം വാങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍വകലാശാല കലോത്സവം നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും നടി നവ്യാ നായര്‍ അതിഥിയായി എത്തിയ കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഒരു രൂപ പോലും വാങ്ങാതെയാണ് ഇവിടെ അതിഥിയായി എത്തിയിരിക്കുന്നതെന്നായിരുന്നു നവ്യാ നായര്‍, മന്ത്രിക്ക് മറുപടി നല്‍കിയത്.
Read Also: ബട്ടര്‍ ചിക്കൻ കഴിച്ച 27-കാരൻ കുഴഞ്ഞു വീണു മരിച്ചു
വന്ന വഴി മറക്കുന്ന വ്യക്തിയല്ല താനെന്നും അതിനാല്‍ അതിഥിയായി തന്നെ ക്ഷണിച്ചപ്പോള്‍ ഒരു രൂപ പോലും വാങ്ങാതെ സന്തോഷത്തോടെയാണ് യുവജനോത്സവത്തിനെത്തിയതെന്നും നവ്യാ നായര്‍ വ്യക്തമാക്കി. കോളേജ് കാലഘട്ടം മനോഹരമായ കാലഘട്ടമാണ്. എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികളെ കലാലയങ്ങളിലേക്ക് പഠിപ്പിക്കാന്‍ വിടാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. അക്കാദമിക് തലങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കുന്നത് തന്നെയാണ് പ്രാധാന്യം അര്‍ഹിക്കുന്നതെന്നും താരം പറഞ്ഞു. നല്ല മനുഷ്യരായി ജീവിക്കാന്‍ പഠിക്കണമെന്നും നവ്യ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
Post Your Comments