
പട്ടാമ്പി: സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ചാവക്കാട് അകലാട് വട്ടനാട്ടിൽ വീട് അനസിനെയാണ് (24) അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അര ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുവിൽ നിന്നാണ് ലഹരിവസ്തു എത്തിച്ചതെന്നും ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 21.140 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, ഷൊർണൂർ ഡിവൈ.എസ്.പി ഹരിദാസ്, പട്ടാമ്പി സബ് ഇൻസ്പെക്ടർ എം. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments