ഏറ്റുമാനൂര്‍: ഓട്ടോറിക്ഷ എംവിഐപി കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടപ്പൂർ സരസ്വതി മന്ദിരത്തില്‍ വിജയകുമാര്‍ (ബിജു – 52) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. വിജയകുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തിരിക്കുന്നതിനുള്ള ശ്രമത്തിനിടെ കടപ്പൂർ വട്ടുകുളത്തിന് സമീപം ആഴമേറിയ കനാലിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ബിജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Read Also : ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം : അച്ഛനും മകനും അറസ്റ്റിൽ
വിജയകുമാര്‍ കടപ്പൂർ കലേരിക്കല് (ശോഭാ നിവാസ്) കുടുംബാംഗമാണ്. ഭാര്യ സവിത സരസ്വതി മന്ദിരം. മക്കള്‍: ആദിത്യന്, ആദിശങ്കരന്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സരസ്വതി മന്ദിരം വീട്ടുവളപ്പില്‍ നടക്കും.
Post Your Comments