
മൂന്നാര്‍ : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. നെടുമ്പാശ്ശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്നാണ് ഭര്‍ത്താവിന്‍റെ പരാതി. ഈ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ഒളിച്ചോടിയത് കാമുകനായ മുട്ടം സ്റ്റേഷനിലെ പോലീസുകാരനൊപ്പമെന്ന് വ്യക്തമായി.
ടവര്‍ ലൊക്കേഷൻ വച്ച് നടത്തിയ അന്വേഷണത്തിൽ ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായി യുവതി മൂന്നാറില്‍ ഉള്ളതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ് മൂന്നാറില്‍ വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൂന്നു തവണ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
Post Your Comments