Latest NewsKeralaNews

ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു

ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച്‌ ഭാര്യ രാവിലെ പരാതി നല്‍കിയ

റാന്നി: ഉപദ്രവിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു. റാന്നി പഴവങ്ങാടി വലിയപറമ്ബില്‍പടി ഇടശ്ശേരി മേപ്പുറത്ത് ഹരീഷ് മോഹൻ (34) ആണ് കൈയിലെ ഞരമ്പ് മുറിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

read also: മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17നു

ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച്‌ ഭാര്യ രാവിലെ നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഹരീഷ് അല്‍പം കഴിഞ്ഞപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്ന് പോലീസുകാരെ അറിയിച്ചു. ശൗചാലയത്തിനുള്ളില്‍ കയറിയ ഇയാള്‍ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. പോലീസ് ഉടൻതന്നെ ഇയാളെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button