Latest NewsKeralaNews

ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

രാജേഷ് ശല്യപ്പെടുത്തുന്നുവെന്ന് യുവതി ആലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു

പാലക്കാട്: ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാവശ്ശേരി പത്തനാപുരം സ്വദേശി രാജേഷാണ് മരിച്ചത്. സ്റ്റേഷനിൽ പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് രാജേഷ് തിരിച്ചെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

രാജേഷ് ശല്യപ്പെടുത്തുന്നുവെന്ന് യുവതി ആലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഞായറാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരു കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കുകയുമായിരുന്നു. ശേഷം സ്റ്റേഷനിൽ നിന്ന് പോയ രാജേഷ് തിരികെയെത്തിയ ശേഷം ദേഹത്ത് സ്വയം തീകൊളുത്തുകയായിരുന്നെന്ന് ആലത്തൂർ പോലീസ് പറഞ്ഞു.

Also Read: ‘നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്’: ആടുജീവിതം കാണാന്‍ വീട്ടില്‍ നിന്നും മറ്റാരും വന്നിട്ടില്ലെന്ന് നജീബ്

ദേഹത്ത് മുഴുവൻ മണ്ണെണ്ണ ഒഴിച്ച ശേഷമാണ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടൻ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button