ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് മമത വ്യക്തമാക്കി. ഇന്ത്യയെ സംരക്ഷിക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി ബംഗാളിലെ സർക്കാരിനെ വീഴ്ത്താൻ നോക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.
Read Also: മലയാളികള്‍ക്കിത് അഭിമാന നേട്ടമാണ്, വന്ദേഭാരത് ട്രെയിന്‍ യാത്രാ അനുഭവം പങ്ക് വച്ച് സുജിത് ഭക്തന്‍
ഇരട്ട എൻജിൻ സർക്കാരിന് ഇരട്ട നിലപാടാണ്. ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണം. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ലെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments