KeralaLatest NewsNews

പൊലീസുകാര്‍ തമ്മില്‍ അടിപിടി, തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടി: രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥർ തമ്മിൽ തല്ല്. രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

read also: ചിത്തിനിയിലെ ആദ്യ പ്രണയ ഗാനം ആസ്വാദകരിലേയ്ക്ക്

ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് മറ്റൊരു സിപിഒ തന്റെ വാഹനം പാര്‍ക്ക് ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. സുധീഷ് ബോസ്‌കോയുടെ തല പിടിച്ച്‌ സ്റ്റേഷന്റെ ജനലില്‍ ഇടിപ്പിക്കുകയായിരുന്നു. തലപൊട്ടിയ ബോസ്‌കോ സ്‌റ്റേഷന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥരാണ് ബോസ്‌കോയെ ആശുപത്രിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button