CricketLatest NewsNewsSports

‘അല്പം ക്ഷമ കൂടി ഉണ്ടായിരുന്നേൽ, ഓവർ അഗ്രെഷൻ കൊണ്ട് വിക്കറ്റ് വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കുക’: സഞ്‍ജുവിന് ഉപദേശം

കൊച്ചി: ഗുജറാത്ത്-രാജസ്ഥാൻ ഐ.പി.എൽ മത്സരം തീപാറിക്കുന്നതായിരുന്നു. സഞ്‍ജു സാംസൺ ഗുജറാത്തിന്റെ നടുവൊടിച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദിനെ സഞ്‍ജു സാംസൺ അനായാസം ഹാട്രിക് സിക്‌സറുകള്‍ക്ക് പറത്തുന്ന കാഴ്ച മനോഹരമായിരുന്നു. ക്രിസ് ഗെയിലിനു ശേഷം ഐ.പി.എല്ലില്‍ അത് സാധിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റർ ആണ് സഞ്‍ജു. രണ്ടു മോശം സ്‌ക്കോറുകള്‍ക്ക് ശേഷം സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചു വരുന്നത് രാജസ്ഥാനെ ഈ റണ്‍ ചെസിലേക്ക് തിരികെ കൊണ്ട് വന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെയാണ്.

സഞ്‍ജുവിന്റെ ഇന്നലത്തെ പ്രകടനത്തെ വിലയിരുത്തിയുള്ള നിരവധി കുറിപ്പുകളാണ് ഫേസ്ബുക്കിലെങ്ങും. ക്രിക്കറ്റ് ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച് കാര്യമായ ചർച്ചകളും നടക്കുന്നുണ്ട്. സഞ്‍ജുവിന്റെ പ്രകടനത്തെ പുകഴ്ത്തുന്നതിനോടൊപ്പം താരത്തിന് ചില ഉപദേശങ്ങളും ആരാധകർ നൽകുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അല്പം ക്ഷമ കൂടി ഉണ്ടായിരുന്നേൽ ഈ മത്സരം ഇതിലും മനോഹരമായി സഞ്‍ജുവിന് തന്നെ ഫിനിഷ് ചെയ്യാമായിരുന്നുവെന്ന് പ്രവീൺ പ്രഭാകർ എഴുതിയ കുറിപ്പിൽ പറയുന്നു.

‘നിങ്ങളുടെ സ്കിൽ നിങ്ങൾക്ക് തന്നെ അറിയാത്ത രീതിയിൽ ഓവർ അഗ്രെഷൻ കൊണ്ട് മാത്രം വിക്കറ്റ് വലിച്ചെറിയുന്ന രീതി കൂടി അവസാനിപ്പിച്ചാൽ നിങ്ങൾ അൺസ്റ്റോപ്പബിൾ ആവും. ബൈബിളിലെ സാംസൺ എന്ന അതികായകനെ പോലെ തന്നെ സ്വന്തം ശക്തിയും ദൗർബല്യവും ഒരേ പോലെ തിരിച്ചറിയുക’, പ്രവീൺ കുറിച്ചു.

പ്രവീൺ പ്രഭാകറിന്റെ നിരീക്ഷണമിങ്ങനെ:

98 ൽ സച്ചിൻ ഷൈൻ വോണിനെ ഡോമിനേറ്റ് ചെയ്ത് കൊണ്ട് നടത്തിയ സാൻഡ് സ്റ്റോം അറ്റാക്ക് പിന്നീട് പല രാത്രികളിലെയും വോണിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് എന്ന് അയാൾ തന്നെ സമ്മതിച്ചിട്ടുണ്ട്… ഒരുപക്ഷെ ഇന്നലെ റാഷിദ്‌ ഖാനും ഉറക്കം നഷ്ടപെട്ട രാത്രിയാവും സഞ്ജു എന്ന ക്ലാസ്സ്‌ ബാറ്റർ സമ്മാനിച്ചത്…. വോണിനു ശേഷം ലോകം കണ്ട മികച്ച ലെഗ് സ്പിന്നേഴ്സിൽ ഒരാളായ ലെജൻഡ് റാഷിദിനെ ഇതിന് മുന്നേ ഇതേ പോലെ ട്രീറ്റ്‌ ചെയ്യാൻ ഒരാൾക്കേ സാധിച്ചിട്ടുള്ളു… അത് യൂണിവേഴ്സൽ ബോസ്സ് ക്രിസ്റ്റഫർ ഹെൻട്രി ഗെയ്ൽ ആയിരുന്നു… പിന്നീട് ഇക്കണ്ട ടോപ് ക്ലാസ്സ്‌-മാസ്സ് ഹിട്ടേഴ്‌സ് അടക്കി വാഴുന്ന IPL ഇൽ അയാളെ ഇങ്ങനെ കൈകാര്യം ചെയ്യാൻ ഒരു സഞ്ജു സാംസൺ വേണ്ടി വന്നു.

കളിയുടെ റിസൾട്ട്‌ ഇനി രാജസ്ഥാന് വിപരീതം ആയിരുന്നേൽ പോലും റാഷിദിനെ പോലൊരു ലിറ്റിൽ മാസ്റ്ററേ അത്രയും അണ്ടർ പ്രഷറിൽ ഇങ്ങനെ നേരിട്ട സഞ്ജുവിന്റെ പോട്ടെൻഷ്യൽ കാണാതെ പോകുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ അയാളോട് കാണിക്കുന്ന നീതി കേടാവും… ഇനി സഞ്ജുവിനോട്, അല്പം ക്ഷമ കൂടി ഉണ്ടായിരുന്നേൽ ഈ മത്സരം ഇതിലും മനോഹരമായി താങ്കൾക്ക് തന്നെ ഫിനിഷ് ചെയ്യാമായിരുന്നു… നിങ്ങളുടെ സ്കിൽ നിങ്ങൾക്ക് തന്നെ അറിയാത്ത രീതിയിൽ ഓവർ അഗ്രെഷൻ കൊണ്ട് മാത്രം വിക്കറ്റ് വലിച്ചെറിയുന്ന രീതി കൂടി അവസാനിപ്പിച്ചാൽ നിങ്ങൾ അൺസ്റ്റോപ്പബിൾ ആവും… ബൈബിളിലെ സാംസൺ എന്ന അതികായകനെ പോലെ തന്നെ സ്വന്തം ശക്തിയും ദൗർബല്യവും ഒരേ പോലെ തിരിച്ചറിയുക…നിങ്ങൾ ഇപ്പോൾ മലയാളികളുടെ അഭിമാനവും ആവേശവും കൂടിയാണ് പേറുന്നത്… മറക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button