Latest NewsNewsIndia

ലെവിയുടെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ പോലീസ് റെയ്ഡ്: മുംബൈയിൽ ഒരാള്‍ അറസ്റ്റില്‍

മുംബൈ: കാലിഫോർണിയയിലെ ലെവി സ്ട്രോസ് ആൻഡ് കോർപ്പറേറ്റീവ് ഉടമസ്ഥയിലുള്ള ലെവി ബ്രാൻഡിന്റെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുംബൈയിലെ ഫാക്ടറിയിൽ പോലീസ് റെയ്ഡ്. സംഭവത്തെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്മിത എന്റർപ്രൈസ് എന്ന പേരിൽ സ്ഥാപനം നടത്തുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും നിരവധി വ്യാജ ടീ ഷർട്ടുകൾ പിടിച്ചെടുത്തു.

മഹാരാഷ്‌ട്രയിൽ ഗോരേഖാവിലാണ് വ്യാജ ലെവി ഫാക്ടറി പ്രവർത്തിച്ചിരുന്നുത്. കാലിഫോർണിയിലെ അമേരിക്കൻ വസ്ത്രകമ്പനിയായ ലെവി സ്ട്രോസിന്റെ വ്യാജ ഉത്പന്നങ്ങൾ നഗരത്തിലെ ഓപ്പൺ മാർക്കറ്റുകളിലും ഷോപ്പുകളിലും വിൽക്കുന്നതായി പോലീസ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ദിവസങ്ങളോളം സ്ഥാപനം നിരീക്ഷിച്ച് ശേഷമാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് സമിത എന്റർപ്രെയ്സ് വെയർഹൗസിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ടിഷർട്ടുകളും യന്ത്രസാമഗ്രികൾ ഉള്‍പ്പെടെയുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

പ്രതിയായ സ്മിത എന്റർപ്രൈസസ് ഉടമ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇയാള്‍ക്ക് എതിരെ കോപ്പിറൈറ്റ് ട്രേഡ് മാർക്ക് ആക്ടിന്റെ 420, 51, 63 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button