Latest NewsKeralaNews

ഇടതുപക്ഷത്തിനാണ് ഇതുവരെ വോട്ട് ചെയ്തത്, പക്ഷെ ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ: ഹരീഷ് പേരടി

വന്ദേഭാരത് ട്രെയിൻ അനുവദിച്ച നരേന്ദ്ര മോദി സർക്കാരിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. ഭരണത്തിന്റെ നിറം എന്തായാലും തനിക്കും തന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണമെന്നും, ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യായെന്നും പറഞ്ഞ ഹരീഷ് പേരടി, വന്ദേഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും…ഇല്ലെങ്കിൽ BJPക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ’, ഹരീഷ് പേരടി പറയുന്നു.

അതേസമയം, ഏറെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് ട്രെയിൻ കേരളത്തിൽ എത്തിയത്. വന്ദേഭാരതിന്റെ വേഗം തുടക്കത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ ആയിരിക്കും എങ്കിലും അധികം വൈകാതെ തന്നെ അത് 130 കിലോമീറ്ററിലേക്ക് ഉയരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുവേണ്ടി പാളം ബലപ്പെടുത്തുന്നതും വളവ് മാറ്റുന്നതുമായ ജോലികൾ മിന്നൽ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതിനായി ഒരിഞ്ചുപോലും ഭൂമി ഏറ്റെടുക്കുകയും വേണ്ട. ഈ റിപ്പോർട്ടിനെയാണ് ഹരീഷ് പേരടി അടക്കമുള്ളവർ പുകഴ്ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button