രാജ്യത്തെ ഏറ്റവും മികച്ച 25 തൊഴിലിടങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ ബാങ്കിംഗ്, സാമ്പത്തിക സേവന ഇൻഷുറൻസ് മേഖലകളിൽ മികച്ച 25 തൊഴിലടങ്ങളിലൊന്നായി ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിനെയാണ് തിരഞ്ഞെടുത്തത്. തുടർച്ചയായ ആറാം വർഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഇൻഡസ്ഇൻഡ് ബാങ്കിന്റെ സബ്സിഡിയറിയാണ് ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ.
പുതുമകൾ പ്രോത്സാഹിപ്പിക്കുകയും, ക്രിയാത്മക തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിൽ മികച്ച പ്രതിബദ്ധത പുലർത്തിയതോടെയുമാണ് കമ്പനിയെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ഗ്രേറ്റ് പ്ലെയ്സ് ടു വർക്കാണ് ഓരോ വർഷവും വിലയിരുത്തൽ സംഘടിപ്പിക്കുന്നത്. ‘ബിഎഫ്എസ്ഐ മേഖലയിലെ മികച്ച തൊഴിൽ ദാതാക്കളിൽ ഒരാളായി ഗ്രേറ്റ് പ്ലെയ്സ് ടു വർക്ക് അംഗീകരിച്ചതിൽ ഏറെ അഭിമാനമുണ്ട്’, ബിഎഫ്ഐഎൽ ചീഫ് പീപ്പിൾ ഓഫീസർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
Post Your Comments