കുന്നംകുളം കേച്ചേരിയില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടില്‍ നൗഷാദി(50)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കേച്ചേരി സെന്ററിലാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നിഷാദും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ബ്രഹ്മകുളം സ്വദേശി തെരുവത്ത് വീട്ടില്‍ 43 വയസ്സുള്ള നിഷാദാണ് മരിച്ചത്.
Read Also : കൊലപാതകം ലോകം കണ്ടു: അതിഖ് അഷ്റഫും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു, പോലീസിനും പരിക്ക്: പ്രതികൾ പിടിയിൽ
കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം അഡിഷണല്‍ എസ്ഐ ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ നിഷാദിനെ കേച്ചേരി ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments