ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കറുപ്പ് നിറം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനവാശ്യ പാടുകള്‍ കളയാന്‍ കഴിയും. നമ്മുടെ ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് കറുത്തനിറം ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ത്ഥങ്ങളും ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പാടുകള്‍ മാറാനുള്ള കുറച്ച് ടിപ്സുകളാണ് ചുവടെ:
Read Also : മകനെ ജാമ്യത്തിലെടുക്കാനെത്തിയ അമ്മയ്ക്കെതിരെ അസഭ്യ വർഷം നടത്തിയ സംഭവം : എസ്എച്ച്ഒഒയ്ക്ക് സസ്പെൻഷൻ
ഒരു ടേബിള്‍ സ്പൂണ്‍ വീതം തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്ത് പതുക്കെ ഉരയ്ക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.
ഒരു ടേബിള്‍ സ്പൂണ്‍ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേര്‍ത്ത് മിശ്രിതം ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നതും ഫലം ചെയ്യും.
പാല് കൊണ്ട് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.
കറ്റാര്‍വാഴയുടെ നീര് പുരട്ടി പത്ത് മിനിട്ട് വെക്കുന്നതും ബ്ലാക് ഹെഡ്സ് അകറ്റാന്‍ നല്ലതാണ്.
Post Your Comments