MalappuramKeralaNattuvarthaLatest NewsNews

ബൈക്ക് ലോറിയിലിടിച്ച് തീ പിടിച്ച‌് ഒരാൾ മരിച്ചു

പരപ്പനങ്ങാടി ഭാ​ഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാ​ഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്

മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചു.

Read Also : ‘ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം കാപട്യക്കാരല്ലേ? ഇലക്ഷന്റെ സമയത്ത് നമ്മളോട് പറയുന്നത് ജയിച്ച് കഴിഞ്ഞ് ചെയ്യുന്നുണ്ടോ?’

മലപ്പുറം താനൂർ സ്കൂൾപടിയിൽ ആണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാ​ഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാ​ഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാ​ഗത്തിനും തീ പിടിച്ചത്.

Read Also : അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം: ആള്‍ക്കൂട്ടമര്‍ദ്ദനത്തിരയായി യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

ഏറെ സമയം നീണ്ടുനിന്ന തീ തിരൂരിൽ നിന്നും അ​ഗ്നിശമന സേന എത്തിയാണ് അണച്ചത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button