ന്യൂഡല്‍ഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്റെ വേരുകൾ തേടി ഡെല്‍ഹിക്ക് പുറത്തും പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ഡെല്‍ഹിക്ക് എത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തൽ.
അതേസമയം, ഷാരൂഖ് സെയ്ഫിക്കായി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 1 കോടതിയിൽ ലീഗൽ എയ്ഡ് ചീഫ് ഡിഫൻസ് കൗൺസിൽ പി പീതാംബരന് ജാമ്യാപേക്ഷ നൽകി. പ്രതി ഷാരൂഖ് സെയ്ഫിക്കായി ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ കോടതിയെ സമീപിച്ചത്. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി തീരുന്ന ഈ മാസം 18 ന് ജാമ്യാപേക്ഷയും പരിഗണിക്കും.
ആക്രമണം നടത്തിയ d1, d2 ബോഗികളുള്ള കണ്ണൂരിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണത്തിൽ മറ്റാർക്കും പങ്കില്ലെന്ന മൊഴിയിൽ ഷാരൂഖ് സെയ്ഫി ഉറച്ച് നില്‍ക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. ചോദ്യം ചെയ്യൽ ഏഴാം ദിവസം പിന്നിട്ടിട്ടും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഷാരൂഖ് ഡൽഹിയിൽ നിന്നെത്തിയ സമ്പർക്ക്ക്രാന്തി ട്രെയിൻ കടന്ന് പോയ 15 സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭീകര വിരുദ്ധ സ്ക്വാഡും കോഴിക്കോട്ട് എത്തിയിരുന്നു.
Post Your Comments