KeralaLatest NewsNews

കോടികളുടെ വായ്പ അനുവദിച്ചു, കെഎസ്ആർടിസി പെൻഷൻ വിതരണം ഈ മാസം പൂർത്തിയാക്കും

മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുക

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സംസ്ഥാന സർക്കാർ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി 140 കോടി രൂപയാണ് വായ്പയായി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിട്ടുണ്ട്.

കെഎസ്ആർടിസി പെൻഷൻ ഈ മാസം 18- നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തെ ഏപ്രിൽ 12- നകം പെൻഷൻ തുക വിതരണം ചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും, വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഓൺലൈനായി ഹാജരായിരുന്നു.

Also Read: പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം പെൻഷനും, ജീവനക്കാർക്ക് ശമ്പളവും നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, വിവിധ ഘട്ടങ്ങളിൽ കോടതിയുടെ ഉത്തരവ് കൃത്യമായി സർക്കാർ പാലിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വക്കം സ്വദേശി കെ. അശോക് കുമാറാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button