KeralaLatest NewsNews

പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കൊച്ചി: പുഴയിലെ മണൽക്കുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂർ കല്ലുപറമ്പിൽ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ബലി തർപ്പണ ചടങ്ങുകൾക്കിടെയാണ് അപകടം.

മനേഷിന്റെ മാതൃസഹോദരന്റെ ബലി തർപ്പണത്തിനായി 20അം​ഗ സംഘമാണ് പാഴൂരിൽ എത്തിയത്. മണൽപ്പുറത്തിനു സമീപം പുഴയോരത്തു മൺത്തിട്ടയിൽ നിന്ന അമൽ, സജിൻ, സൂര്യദേവ് എന്നിവർ കാൽവഴുതി വെള്ളത്തിൽ വീണു. നീന്തലറിയുമായിരുന്ന മനേഷ് മൂന്ന് പേരെയും രക്ഷിച്ച് കരയിൽ എത്തിച്ചു.

പിന്നാലെ മനേഷ് മണൽ വാരൽ നടന്ന കുഴിയിൽ മുങ്ങിപ്പോകുകയായിരുന്നു. പുഴയുടെ പല ഭാ​ഗങ്ങളിലായി ഇത്തരം കുഴികളുണ്ട്. ഒപ്പമുണ്ടായിരുന്നവരും നീന്തൽ പരിശീലനം നടത്തിയിരുന്നവരും ചേർന്നു കരയിലെത്തിച്ചു. പിന്നീട് ജെഎംപി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button