KottayamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി

ക​ട്ട​പ്പ​ന ക​ല്ലു​കു​ന്ന് വ​ട്ട​ക്കാ​ട്ടി​ല്‍ ജോ ​മാ​ര്‍​ട്ടി​നെ(24)യാണ് കാണാതായത്

ക​ട്ട​പ്പ​ന: എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യശേ​ഷം കാ​ണാ​താ​യ​താ​യി പ​രാ​തി. ക​ട്ട​പ്പ​ന ക​ല്ലു​കു​ന്ന് വ​ട്ട​ക്കാ​ട്ടി​ല്‍ ജോ ​മാ​ര്‍​ട്ടി​നെ (24)യാണ് കാണാതായത്. ചൊ​വ്വാ​ഴ്ച്ചയാ​ണ് എ​ക്‌​സൈ​സ് എം​ഡി​എം​എ​യു​മാ​യി ജോ ​മാ​ര്‍​ട്ടി​നെ പി​ടി​കൂ​ടി​യ​ത്.

ക​ട്ട​പ്പ​ന​യി​ല്‍ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​കെ. സു​രേ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നു 150 മി​ല്ലി​ഗ്രാം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Read Also : കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

തു​ട​ര്‍​ന്ന്, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ജോ ​മാ​ര്‍​ട്ടി​ന്‍ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും രാ​ത്രി​യി​ല്‍ പ​വ​ര്‍ ബാ​ങ്ക് കാ​റി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​തെ​ടു​ക്കാ​ന്‍ വാ​ഹ​ന​ത്തി​ലേ​ക്ക് പോ​യി. പി​ന്നീ​ട് മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ആ​കു​ക​യാ​യി​രു​ന്നു.

ജോ ​മാ​ര്‍​ട്ടി​ന്റെ വാ​ഹ​നം ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി​യി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്തിട്ടുണ്ട്. തുടർന്ന്, പൊ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ജ​ലാ​ശ​യ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി​യാ​യ​തോ​ടെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി. തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button