KeralaLatest NewsNews

ആതിഖ് അഹമ്മദിനെ രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്

യു.പിയില്‍ ക്രിമിനലുകള്‍ക്ക് എതിരെയുള്ള നിയമം കര്‍ശനം, ആതിഖ് അഹമ്മദിനെ രക്ഷപ്പെടുത്താനുള്ള അസദിന്റെ നീക്കത്തെ തകര്‍ത്ത് പൊലീസ്: ഏറ്റുമുട്ടലില്‍ അസദ് കൊല്ലപ്പെട്ടു

ലക്നൗ: ആതിഖ് അഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്. പ്രതിയെ കൊണ്ടുപോകുന്ന പോലീസിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവ് ആതിഖ് അഹമ്മദിനെ മോചിപ്പിക്കാനുള്ള ആസൂത്രണമായിരുന്നു മകന്‍ അസദ് നടത്തിയിരുന്നത്. രഹസ്യപദ്ധതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും തിരച്ചിലിനിടെ അസദിനെയും സഹായി ഗുലാമിനെയും കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Read Also: തമിഴ്​നാട്ടിൽ 45 കേന്ദ്രങ്ങളിൽ ആർഎസ്​എസ്​ റാലി നടത്താൻ പോലീസ്​ അനുമതി

സിവില്‍ പോലീസിന്റെയും പ്രത്യേക സേനയുടെയും സംഘങ്ങളെ വിന്യസിച്ചാണ് തിരച്ചില്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ഗുലാമിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അസദിനെ പിടികൂടി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കടന്നുകളയാനായിരുന്നു ഇരുവരുടെയും ശ്രമം. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഇടയില്‍ പ്രതികളെ കീഴ്പ്പെടുത്താനായി പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നു. ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടുവെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button