Latest NewsNewsIndia

തമിഴ്​നാട്ടിൽ 45 കേന്ദ്രങ്ങളിൽ ആർഎസ്​എസ്​ റാലി നടത്താൻ പോലീസ്​ അനുമതി

ചെന്നൈ: തമിഴ്​നാട്ടിൽ 45 കേന്ദ്രങ്ങളിൽ ആർഎസ്​എസ്​ റാലി നടത്താൻ പോലീസ്​ അനുമതി നൽകി. ഏപ്രിൽ 16നാണ് സംസ്ഥാനത്ത് ആർഎസ്​എസ്​ റാലികൾ നടത്തുന്നത്. റാലിയും പൊതുയോഗവും നടക്കുന്ന ഇടങ്ങളിൽ പോലീസ്​ സുരക്ഷ ശക്തിപ്പെടുത്താൻ ഡിജിപി ശൈലേന്ദ്ര ബാബു നിർദ്ദേശം നൽകിയിട്ടുണ്ട്​.

നേരത്തെ, ആർഎസ്​എസ്​ റാലിക്ക്​ അനുമതി നൽകിയ മദ്രാസ്​ ഹൈകോടതി ഉത്തരവിനെതിരെ തമിഴ്​നാട്​ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് ആർഎസ്എസിന്​ റാലി നടത്താൻ പോലീസ്​ അനുമതി നൽകിയത്​. ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിച്ചാണ് സർക്കാർ അപ്പീൽ നൽകിയത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button