കൊല്ലം: സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ രാജ്യാന്തര ചലച്ചിത്രമേളകൾ സുപ്രധാനമായ പങ്കാണ് വഹിക്കുതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. അഞ്ചാമത് കൊയിലോൺ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ബിഷപ്പ് ജെറോം നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സിനിമ ഒരു സർഗാത്മക കല മാത്രമല്ല സാമൂഹിക പ്രതിബിംബം കൂടിയാണ്. ഇത്തരം മേളകളിലൂടെ പ്രേക്ഷകർക്ക് ലോകത്തെ വിവിധ പ്രദേശങ്ങളിലെ ജീവിതം, ഭാഷാവൈവിധ്യം, സംസ്‌കാരം, ഭക്ഷണം, കല എന്നിവ ഉൾക്കൊള്ളാൻ സാധിക്കും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം എന്നിവയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് യുവജന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരം മികച്ച ആശയമായിരുന്നു. ദേശീയ-ദേശാന്തര തലത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ തുടർന്നും ജില്ലയിൽ രാജ്യാന്തര ചലച്ചിത്ര മേളകൾ അരങ്ങേറേണ്ടത് അനിവാര്യമാണെും മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷനും കേരള സർവകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ 17 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ വിഷ്ണു അധ്യക്ഷനായി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൻ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അനന്ദു പിള്ള, ഫെസ്റ്റിവൽ ഡയറക്ടർ ആർ ഗോപീകൃഷ്ണൻ, കേരള സർവകലാശാല സെനറ്റ് അംഗം മുഹമ്മദ് ഷാഹിൻ, യുവജന കമ്മീഷൻ അംഗങ്ങളായ വി വിനിൽ, സമദ്, കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എം നസീം, ജോയിന്റ് സെക്രട്ടറി എം എസ് ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Read Also: ദേശീയ വിദ്യാഭ്യാസ നയം: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം
Post Your Comments