ആധാറുമായി ബന്ധപ്പെട്ടുള്ള വിരലടയാളം ശേഖരിക്കാൻ മൊബൈൽ ഫോണിന്റെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രം. സ്കാനിംഗ് മെഷീനുകൾക്ക് പകരമായാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി ടച്ച് ലെസ് ബയോ മെട്രിക് സംവിധാനം വികസിപ്പിക്കാൻ ആധാർ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. സ്കാനിംഗ് മെഷീനിനെക്കാൾ വേഗത്തിൽ മൊബൈൽ ക്യാമറ വഴി വിരലടയാളങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം.
നിലവിലുള്ള സ്കാനിംഗ് മെഷീനുകളിൽ വിരലുകൾ പതിപ്പിക്കുമ്പോൾ പലപ്പോഴും വിരലടയാളം പതിയാറില്ല. ഇത് കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാര മാർഗ്ഗമെന്ന നിലയിൽ കൂടിയാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. ഐഐടി ബോംബെയുമായി ചേർന്നാണ് മൊബൈൽ ഫോണുകളിൽ ടച്ച് ലെസ് ബയോമെട്രിക് സംവിധാനം നടപ്പാക്കുക. കൂടാതെ, മെഷീൻ ലേർണിംഗ് സംവിധാനത്തിന്റെ സഹായത്തോടെ മൊബൈലിലൂടെ ശേഖരിച്ച വിരലടയാളങ്ങൾ കൃത്യമാണോയെന്ന് ഉറപ്പുവരുത്താനും കഴിയുന്നതാണ്.
Post Your Comments