ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

കാമുകനായ യുവാവിനെ സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി തട്ടിക്കൊണ്ടു പോയി നഗ്നനാക്കി ക്രൂരമര്‍ദ്ദനം: പൂര്‍ണിമ അറസ്റ്റില്‍

തിരുവനന്തപുരം: സംഘം ചേർന്ന് യുവാവിനെ കെട്ടിയിട്ടു നഗ്നനാക്കി മര്‍ദ്ദിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിനിയായ പൂര്‍ണിമയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശമ്പളബാക്കി നല്‍കാത്ത പ്രശ്നവും വഴക്കും വന്നപ്പോഴാണ് കാമുകനായ യുവാവിനെ പൂര്‍ണിമ സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ, അനൂപിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും സ്വര്‍ണമോതിരവുമെല്ലാം പ്രതികൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

അഞ്ചംഗ സംഘത്തിനൊപ്പം എത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി നനഗ്നനാക്കി ക്രൂരമര്‍ദ്ദനമാണ് പൂര്‍ണിമയും സുഹൃത്തുക്കളും നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ മേര്‍ക്ക് രഥവീഥിയില്‍ പൂര്‍ണിമ (23), വിഴിഞ്ഞം കരയടിവിള വേടന്‍വിള പുരയിടത്തില്‍ അജിന്‍ (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പൂര്‍ണിമയെ റിമാന്‍ഡ് ചെയ്തു. കൂട്ടാളികളില്‍ പലരേയും ഇനിയും പിടികൂടാനുണ്ട്.

അസാമിൽ കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ചിറയിന്‍കീഴ് ഊരുപൊയ്ക ഇടയ്ക്കോട് സ്വദേശി അനൂപിനെ(38)യാണ് പൂര്‍ണിമയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ച് അവശനാക്കിയത്. എറണാകുളത്തെ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അനൂപ് അവിടെവച്ചാണ് പൂർണിമയെ പരിചയപ്പെടുന്നത്. അനൂപ്‌ തന്നെയാണ് തിരുവനന്തപുരത്ത് എത്തിച്ച് പെണ്‍കുട്ടിയ്ക്ക് സ്പായില്‍ ജോലി നല്‍കിയത്. അനൂപും പൂര്‍ണിമയും അടുപ്പമുണ്ടായിരുന്നതായും പോലീസ് പറയുന്നു.

ഒന്നാം പ്രതി ബീമാപള്ളി സ്വദേശി ഷാഫിക്കും ഇയാള്‍ക്കൊപ്പമുള്ള രണ്ടുപേര്‍ക്കുമായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. പരസ്പരം പരിചയമുള്ളവരാണ് മര്‍ദ്ദനമേറ്റ അനൂപും പ്രതികളും. അനൂപ് ജോലിനോക്കുന്ന സ്പാ സെന്ററില്‍ ജോലിക്ക് വന്നതായിരുന്നു കേസിലെ മൂന്നാം പ്രതിയായ പൂര്‍ണിമ. ജോലിചെയ്തതിന്റെ ശമ്പളയിനത്തില്‍ 27,000 രൂപയോളം പൂര്‍ണിമയ്ക്ക് അനൂപ് നല്‍കാനുണ്ടായിരുന്നു.

കോവിഡ് കേസുകൾ ഉയരുന്നു, സുപ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഈ പണം കൊടുക്കാതെ കോവളത്തുള്ള സ്പാ സെന്ററില്‍ അനൂപ് ജോലി ശരിയാക്കി. ഇവിടെവെച്ചാണ് അനൂപിന്റെ പരിചയക്കാരനായ ഷാഫി, അജിന്‍ എന്നിവരുമായി പൂര്‍ണിമ പരിചയപ്പെട്ടത്. തുടര്‍ന്ന് അനൂപ് തനിക്ക് പണം നല്‍കാനുണ്ടെന്ന് ഷാഫിയോടും അജിനിനോടും പൂര്‍ണിമ പറഞ്ഞു. ഷാഫി അനൂപിനെ വിളിച്ച് വിഴിഞ്ഞം തെന്നൂര്‍ക്കോണത്തുള്ള അജിന്റെ വീട്ടില്‍ എത്തിച്ചു. അവിടെവെച്ച് അനൂപിനെ നഗ്‌നനാക്കി പൂര്‍ണിമയും മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തില്‍ വേദനച്ച് പുളഞ്ഞ അനൂപിന് സംഘം ജ്യൂസിനുള്ളില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി. പിന്നീട് ആറ്റിങ്ങല്‍, കന്യാകുമാരി എന്നിവിടങ്ങളിലുമെത്തിച്ച് മര്‍ദ്ദിച്ചു. കോവളത്തുകൂടി പോകുന്ന സമയത്ത് അനൂപ് കാറില്‍ നിന്നും ഇറങ്ങി ഓടി. കോവളം പോലീസിന്റെ ജീപ്പിന് മുന്നില്‍പ്പെട്ടതാണ് അനൂപിന് രക്ഷയായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button