ErnakulamKeralaNattuvarthaLatest NewsNews

തെ​രു​വു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യൽ : പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍

ആ​യി​രം മു​ത​ല്‍ പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക

കൊ​ച്ചി: തെ​രു​വു​ക​ളി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍. ആ​യി​രം മു​ത​ല്‍ പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക. മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വി​ന​നു​സ​രി​ച്ച് പി​ഴ​യും കൂ​ടുമെന്നും കോ​ര്‍​പ​റേ​ഷ​ന്‍ അറിയിച്ചു.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സി​നെ നി​യോ​ഗി​ച്ച് ക​ഴി​ഞ്ഞു. മാ​ലി​ന്യ നി​ക്ഷേ​പം കൂ​ടു​ത​ലു​ള്ള 50 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​നാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സി​നെ നി​യോ​ഗി​ച്ച​ത്. 675 രൂ​പ​യാ​ണ് ഇ​വ​രു​ടെ ദി​വ​സ​വേ​ത​നമെന്നും കോ​ര്‍​പ​റേ​ഷ​ന്‍ വ്യക്തമാക്കി.

Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല

അതേസമയം, ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന് പി​ഴ​യാ​യി ല​ഭി​ച്ച​ത്. ചി​ല കേ​സു​ക​ളി​ല്‍ മാ​ലി​ന്യ​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും പൊലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന​തി​നു​ള്ള ദൗ​ത്യം ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെയാണ് പൊ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button