തിരുവനന്തപുരം: മൂവാറ്റുപുഴ മഞ്ഞള്ളൂർ സിപിഎം പപഞ്ചായത്ത് മെമ്പർ സുധാകരൻ റോഡില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. സുധാകരനില്‍ നിന്ന് ആയിരം രൂപ പഴയായി ഈടാക്കി എന്നാണ് മന്ത്രി പറഞ്ഞത്. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
read also: പത്ത് വയസുകാരിയുടെ മൃതദേഹം തല തകർന്ന നിലയിൽ, കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍
എം ബി രാജേഷിന്റെ കുറിപ്പ്
പഞ്ചായത്ത് മെമ്ബർ ബൈക്കിലെത്തി മാലിന്യം തള്ളുന്ന ഒരു വീഡിയോ നിങ്ങളില്‍ പലരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്ബർ സുധാകരനാണ് സ്കൂട്ടറില്‍ പോകുമ്ബോള്‍ മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് ഇദ്ദേഹത്തിന് ആയിരം രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാല്‍ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളില്‍ നമുക്ക് യോജിച്ചു മുന്നേറാം’
Post Your Comments