കുഴിത്തുറ: ശിവാജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ, ഞാറാൻവിള സ്വദേശി പ്രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക പൊലീസ് സംഘം ആണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മേൽപ്പുറം വട്ടവിള തോട്ടത്ത് മഠം നവനീത കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മറാത്ത ചക്രവർത്തി ശിവാജിയുടെ ഒമ്പതടി ഉയരമുള്ള പ്രതിമയാണ് തകർത്തത്.
Read Also : സാദിഖലി ശിഹാബ് തങ്ങൾക്ക് ജലീൽ എഴുതിയ കത്തിൽ മണ്ടത്തരം; കൊട്ടിയത് ലീഗിനാണെങ്കിലും കൊണ്ടത് സി.പി.എമ്മിന്?
വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം ജില്ല പൊലീസ് മേധാവി രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ ചുമതല ഏൽപ്പിച്ചു. തുടർന്നാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. സംഭവത്തിൽ മാർത്താണ്ഡം പൊലീസ് കേസെടുത്തു.
സംഭവദിവസം പത്തംഗ സംഘം ക്ഷേത്രപരിസരത്ത് രാത്രി തർക്കത്തിലേർപ്പെട്ടിരുന്നു. അതിനുശേഷമാണ് പ്രതിമ തകർത്തതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments