ThrissurLatest NewsKeralaNattuvarthaNews

സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ട്ടു​ക​ട തകർത്തതായി പരാതി

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഹൃ​ദ് രോ​ഗി​യാ​യ ത​ളി​ക്കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​ന് കി​ഴ​ക്ക് പേ​ഴി വീ​ട്ടി​ൽ ബി​ഭാ​ഷ് ന​ട​ത്തു​ന്ന ക​ട​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

ത​ളി​ക്കു​ളം: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മു​ള​ള ത​ട്ടു​ക​ട സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്തതായി പരാതി. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഹൃ​ദ് രോ​ഗി​യാ​യ ത​ളി​ക്കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​ന് കി​ഴ​ക്ക് പേ​ഴി വീ​ട്ടി​ൽ ബി​ഭാ​ഷ് ന​ട​ത്തു​ന്ന ക​ട​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read Also : ‘എന്നോട് മോശമായി പെരുമാറി, അതിനുശേഷം സംഭവിച്ചത്…’: ഹാർദിക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ക​ട ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മേ​ശ വ​ലി​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന 1500 രൂ​പ​യും ക​വ​ർ​ന്നു. വാ​തി​ൽ ത​ക​ർ​ത്ത് ക​യ​റി​യ​വ​ർ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഫ്രീ​സ​ർ, 60 ഓ​ളം കോ​ഴി മു​ട്ട​ക​ൾ, 40 ഓ​ളം കാ​ട മു​ട്ട, ഏ​ഴ് ലി​റ്റ​ർ സ​ർ​ബ​ത്ത്, സോ​ഡ, ജ്യൂ​സ്, ഉ​പ്പി​ലി​ട്ടി​രു​ന്ന മാ​ങ്ങ, പൈ​നാ​പ്പി​ൾ, നെ​ല്ലി​ക, നെ​ല്ലി​ക്ക കാ​ന്താ​രി എ​ന്നി​വ ന​ശി​പ്പി​ച്ചു. സ​ർ​ബ​ത്തി​ന്റെ കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് ക​ട​ക്കു​ള്ളി​ൽ ഒ​ഴി​ച്ചു​ക​ള​ഞ്ഞ നി​ല​യി​ലാ​ണ്.

Read Also : കനത്ത മൂടല്‍ മഞ്ഞ്: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയില്‍ 6 വാഹനങ്ങള്‍ കൂട്ടിയിച്ച് അപകടം, ഒരു മരണം

മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ബി​ഭാ​ഷ് ക​ട ആ​രം​ഭി​ച്ച​ത്. വീ​ണ്ടും പ​ണം മു​ട​ക്കി ക​ട പു​ന​രാ​രം​ഭി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ദ്ദേ​ഹം. സംഭവത്തിൽ സുഭാഷ് വ​ല​പ്പാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button