ആലപ്പുഴ: ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് മുൻമന്ത്രി കെ.ടി ജലീൽ എഴുതിയ തുറന്ന കത്തിലെ മണ്ടത്തരം ചൂണ്ടിക്കാട്ടിയ ബി.ജെ.പി നേതാവ് സന്ദീപ് വാര്യറെ ഫേസ്‌ബുക്കിൽ ബ്ലോക്ക് ചെയ്തു. കേരളത്തിൽ കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായ ലീഗിനെ ഒന്ന് കൊട്ടാൻ വേണ്ടി രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാർ ഭീകരവാദ കേസിൽ അപ്പീൽ പോകുന്നു എന്ന വിഷയം ഉന്നയിച്ചായിരുന്നു ജലീലിന്റെ കത്ത്. എന്നാൽ, രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനെ പിന്തുണക്കുന്നത് സി.പി.എമ്മാണെന്നും അവിടത്തെ സി.പി.എം എം.എൽ.എയുടെ പിന്തുണ ഗെഹ്‌ലോട്ട് സർക്കാരിനാണെന്നും ആയതിനാൽ കത്തയക്കേണ്ടത് സാദിഖലി തങ്ങൾക്കല്ല യെച്ചൂരി സഖാവിനാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ജലീലിന് പിടിച്ചില്ല. ഉടൻ സന്ദീപ് വാര്യരെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ജലീലിലെ പരിഹസിച്ച് സന്ദീപ് വാര്യർ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്:
കുറ്റത്തിനാണ് ഈ ഭീകര നടപടി ജലീൽ കൈക്കൊണ്ടിരിക്കുന്നത് .
കേരളത്തിൽ കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായ ലീഗിനെ ഒന്ന് കൊട്ടാൻ വേണ്ടി രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാർ ഭീകരവാദ കേസിൽ അപ്പീൽ പോകുന്നു എന്ന വിഷയം ഉന്നയിച്ചാണ് ജലീലിന്റെ തുറന്ന കത്ത് .
വാസ്തവത്തിൽ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനെ പിന്തുണക്കുന്നത് സിപിഎമ്മാണെന്നും അവിടത്തെ സിപിഎം എംഎൽഎയുടെ പിന്തുണ ഗെഹ്‌ലോട്ട് സർക്കാരിനാണെന്നും ആയതിനാൽ കത്തയക്കേണ്ടത് സാദിഖലി തങ്ങൾക്കല്ല യെച്ചൂരി സഖാവിനാണെന്നും പറഞ്ഞ് കമന്റ് ചെയ്ത നിസ്സാര കുറ്റത്തിനാണ് ജലീൽ എന്നെ ബ്ലോക്ക് ചെയ്തത് .
പറയൂ സുഹൃത്തുക്കളെ മുൻ മന്ത്രിയുടെ മണ്ടത്തരം തുറന്ന് കാണിക്കുന്നത് ഒരു തെറ്റാണോ ?
ബഹു കെടി ജലീൽ എന്നെ ബ്ലോക്ക് ചെയ്ത വിവരം വ്യസന സമേതം അറിയിക്കട്ടെ . ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് ജലീൽ എഴുതിയ തുറന്ന കത്തിലെ മണ്ടത്തരം കമന്റ് ചെയ്ത കുറ്റത്തിനാണ് ഈ ഭീകര നടപടി ജലീൽ കൈക്കൊണ്ടിരിക്കുന്നത് .
കേരളത്തിൽ കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായ ലീഗിനെ ഒന്ന് കൊട്ടാൻ വേണ്ടി രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാർ ഭീകരവാദ കേസിൽ അപ്പീൽ പോകുന്നു എന്ന വിഷയം ഉന്നയിച്ചാണ് ജലീലിന്റെ തുറന്ന കത്ത് .
വാസ്തവത്തിൽ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനെ പിന്തുണക്കുന്നത് സിപിഎമ്മാണെന്നും അവിടത്തെ സിപിഎം എംഎൽഎയുടെ പിന്തുണ ഗെഹ്‌ലോട്ട് സർക്കാരിനാണെന്നും ആയതിനാൽ കത്തയക്കേണ്ടത് സാദിഖലി തങ്ങൾക്കല്ല യെച്ചൂരി സഖാവിനാണെന്നും പറഞ്ഞ് കമന്റ് ചെയ്ത നിസ്സാര കുറ്റത്തിനാണ് ജലീൽ എന്നെ ബ്ലോക്ക് ചെയ്തത് .
പറയൂ സുഹൃത്തുക്കളെ മുൻ മന്ത്രിയുടെ മണ്ടത്തരം തുറന്ന് കാണിക്കുന്നത് ഒരു തെറ്റാണോ ?
Post Your Comments