Latest NewsNewsIndia

അസാമിൽ കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

2017- ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്

അസാമിൽ കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പോർട്ടുകൾ പ്രകാരം, 14,300 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് മെഡിക്കൽ കോളേജുകളുടെയും, എയിംസിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുവാഹട്ടിയിലാണ് എയിംസ് സ്ഥാപിക്കുക. എയിംസ് പ്രവർത്തനക്ഷമമാകുന്നതോടെ, ആരോഗ്യ മേഖലയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നതാണ്.

2017- ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. 30 ആയുഷ് കിടക്കകൾ ഉൾപ്പെടെ 750 ബെഡുകളാണ് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇത്തവണ അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടൽ ചടങ്ങും, ബ്രഹ്മപുത്ര നദിയുടെ പാലത്തിന്റെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്. കേന്ദ്ര സർക്കാർ ആശയങ്ങളായ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നിവയിലേക്കുള്ള ചുവടുവെയ്പ്പ് കൂടിയാണിത്.

Also Read: കാമുകനുമായി സെക്സ് ചാറ്റ്, വിവിധ ഹോട്ടലുകളിൽ പലതവണ കൂടിക്കാഴ്ച; കൈയ്യോടെ പിടിച്ചപ്പോൾ കൊലപാതകം

shortlink

Related Articles

Post Your Comments

Related Articles


Back to top button