രാജ്യത്ത് വാക്സിനുകളുടെ നിർമ്മാണം പുനരാരംഭിക്കാൻ ഒരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ 7 ദശലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുൻകരുതൽ എന്ന നിലയിലാണ് വാക്സിനുകളുടെ നിർമ്മാണം പുനരാരംഭിക്കുന്നത്. നിലവിൽ, ആറ് ദശലക്ഷം ബൂസ്റ്റർ ഡോസ് കോവാക്സ് വാക്സിൻ ലഭ്യമാണ്. അതേസമയം, കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും വാക്സിനുകളുടെ ആവശ്യം വർദ്ധിച്ചിട്ടില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. മുതിർന്ന പൗരന്മാർ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. കൂടാതെ, ബൂസ്റ്റർ ഷോട്ട് എടുക്കാൻ ബാക്കിയുള്ളവർ ഉടൻ തന്നെ അവ എടുക്കണം.
Also Read: സവര്‍ക്കറുടെ ജന്മദിനം ഇനി ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിന്‍’, ആഘോഷത്തിന് ഒരുങ്ങി മഹാരാഷ്ട്ര
Post Your Comments