ബീഹാറിലെ പട്നയിൽ സ്ഥിതി ചെയ്യുന്ന ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിനകത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച സന്ദേശം. ഫോണിലൂടെയാണ് അധികൃതർക്ക് ബോംബ് ഭീഷണി എത്തിയത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ തന്നെ എയർപോർട്ടിലേക്ക് ബോംബ് സ്ക്വാഡ് എത്തുകയും, പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ 11 മണിയോടെയായിരുന്നു അജ്ഞാത കോൾ ലഭിച്ചത്. നിലവിൽ, എയർപോർട്ടിന് അകത്തും പുറത്തും പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. എയർപോർട്ട് പോലീസിന്റെ സുരക്ഷാ വലയത്തിലാണ്.
പട്ന എയർപോർട്ടിന് സമാനമായി ഡൽഹിയിലെ സ്കൂളിന് നേരെയും അടുത്തിടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സ്കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ- മെയിൽ മുഖാന്തരമാണ് അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് ഒഴിപ്പിക്കുകയും, ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയുമായിരുന്നു. എന്നാൽ, സന്ദേശം വ്യാജമാണെന്ന് പോലീസ് പിന്നീട് അറിയിച്ചു. രണ്ട് ഭീഷണി സന്ദേശത്തിന് പിന്നിലും ഒരാൾ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന സംശയവും പോലീസ് ഉന്നയിച്ചിട്ടുണ്ട്.
Also Read: സ്ഥിരമായി മാസങ്ങളോളം ഒരു സ്ക്രബർ തന്നെ ഉപയോഗിക്കുന്നവർ അറിയാൻ
Post Your Comments