കണിയാപുരം: മീശ വിനീത് എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ അറിയപ്പെടുന്ന വിനീതിനെ അറിയാത്തവർ കുറവായിരിക്കും. മുൻപ് ബലാത്സംഗ കേസിൽ പ്രതിയായ വിനീതിനെ കഴിഞ്ഞ ദിവസം പെട്രോൾ പമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കണിയാപുരം പെട്രോൾ പമ്പ് മാനേജരുടെ പൈസ കൂട്ടാളിയുമൊത്തായിരുന്നു വിനീത് തട്ടിയെടുത്തത്. പരാതിക്കാരൻ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ രണ്ടര ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്.
ഇക്കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പം ബലാത്സംഗ കേസിലും പ്രതിയാണിയാൾ. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാൾക്കെതിരെ മുൻപ് ഉയർന്ന പരാതി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ വിനീതിന്റെ ജീവിതം പഴയത് പോലെ എളുപ്പമായിരുന്നില്ല.
പീഡനക്കേസിൽ ജയിൽ മോചിതനായതിനു പിന്നാലെ വിനീത് നാട്ടിൽ പരിഹാസ കഥാപാത്രമായിരുന്നു. പെൺകുട്ടികൾ ആരും ഇയാളെ മൈൻഡ് ചെയ്യാതായി. പീഡനക്കേസ് ഉള്ളതിനാൽ ആരും ജോലിയും നൽകിയില്ല. പലരിൽ നിന്നായി കടം വാങ്ങിയാണ് വിനീത് മുന്നോട്ട് പോയിരുന്നത്. കടം പെരുകിയതോടെ വീനീതിൻ്റെ സമാധാനം പോകുകയും തുടർന്ന് കടം വീട്ടാൻ കവർച്ചയ്ക്ക് ഇറങ്ങുകയുമായിരുന്നു. റീൽസ് വഴി ശക്തമായ ഒരു തിരിച്ച് വരവ് നടത്താൻ ആഗ്രഹിച്ച വിനീത് ഇതിനായി ബുള്ളറ്റ് വാങ്ങാനുള്ള പദ്ധതിയിലായിരുന്നു. ഇതിനും പണം വേണ്ടിയിരുന്നു.
Post Your Comments