വയനാട്: രാഹുൽ ഗാന്ധിയെ ബിജെപി ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ തൊടാനാവില്ലെന്നും സുധാകരൻ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘രാഹുലിന്റെ ഉയർച്ചയും വളർച്ചയും ബിജെപിക്ക് കോടാലിയാകുമെന്ന് അവർക്ക് അറിയാം.
4000 കിലോ മീറ്റർ നടന്നുപ്പോഴും തന്നെ പ്രധാനമന്ത്രി ആക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞത് രാജ്യം ഒന്നാണെന്നും രാജ്യത്തിന് ഐക്യവും സമാധാനവുമാണ് ആവശ്യമെന്നുമാണ്. ഉള്ളതും ഇല്ലാത്തതും ഉണ്ടാക്കി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് തടയിടാൻ ശ്രമിക്കുന്ന ബിജെപി ഗവൺമെന്റിനെതിരെ പോരാടും,’ സുധാകരൻ വ്യക്തമാക്കി.
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഇന്ത്യയിലെ ഈ മേഖലയിൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാഹുൽ ഗാന്ധി പറഞ്ഞത് രാജ്യത്തിന് ഐക്യവും സമാധാനവുമാണ് ആവശ്യമെന്നാണ്. അദ്ദേഹത്തിന്റെ വളർച്ച ബിജെപി ഭയക്കുന്നു. ഇന്ത്യൻ മതേതരത്വത്തെ കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിനൊപ്പം കേരളത്തിലെ ജനങ്ങൾ ഉണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Post Your Comments