WayanadLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

താമരശ്ശേരി സ്വദേശി റിജാസ് (30), കോടഞ്ചേരി നൂറംതോട്‌ സ്വദേശി സാബിത്ത് (26), മുണ്ടേരി സ്വദേശി അജ്മൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

വൈത്തിരി: വിൽപനക്ക് കൊണ്ടുവന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി റിജാസ് (30), കോടഞ്ചേരി നൂറംതോട്‌ സ്വദേശി സാബിത്ത് (26), മുണ്ടേരി സ്വദേശി അജ്മൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈത്തിരി പൊലീസ് ആണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

Read Also : വി ഡി സതീശനും എം വി ഗോവിന്ദനും നുണപ്രചാരണം പൊളിഞ്ഞതിന്റെ നിരാശ: പരിഹാസവുമായി കെ സുരേന്ദ്രൻ

തിങ്കളാഴ്ച പുലർച്ചെ പൊഴുതന ആനോത്ത് റോഡിൽ വെച്ച് എസ്.ഐ എം.കെ സലീമിന്‍റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 32.5 ഗ്രാം മയക്കുമരുന്ന് പ്രതികളിൽ നിന്നും കണ്ടെത്തിയത്.

എ.എസ്.ഐ രാജേഷ്, ഡ്രൈവർ വിനീഷ്, സി.പി.ഒ ശരത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button