
തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കാൻ ശ്രമം. ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments