KeralaLatest NewsNews

രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താൻ എക്സൈസ് സംഘം, ഈ ജില്ലകളിലെ നഗരങ്ങൾ നിരീക്ഷണ വലയത്തിൽ

രാസലഹരി നിർമ്മിക്കുന്ന സ്ഥലങ്ങളിൽ മലയാളികൾക്കൊപ്പം ആഫ്രിക്കൻ വംശജരും ഉണ്ടെന്നാണ് സൂചന

കേരളത്തിൽ പ്രവർത്തിക്കുന്ന രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താനൊരുങ്ങി എക്സൈസ്. ആഫ്രിക്കൻ വംശജരുടെ സഹായത്തോടെ എറണാകുളം, ഇടുക്കി ജില്ലകളിലാണ് രാസലഹരി വൻ തോതിൽ നിർമ്മിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുടെ നിർമ്മാണമാണ് നടക്കുന്നത്. രാസലഹരി നിർമ്മാണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ മൂന്ന് മേഖലകളും, ഇടുക്കി ജില്ലയിലെ ഒരു മേഖലയും എക്സൈസിന്റെ നിരീക്ഷണ വലയത്തിലാണ്.

രാസലഹരി നിർമ്മിക്കുന്ന സ്ഥലങ്ങളിൽ മലയാളികൾക്കൊപ്പം ആഫ്രിക്കൻ വംശജരും ഉണ്ടെന്നാണ് സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഇവരെ വലിയ തുക പ്രതിഫലം നൽകിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. 12 ഇനം രാസവസ്തുക്കൾ കൃത്യമായ അളവിലും അനുപാതത്തിലും ചേർത്താണ് എംഡിഎംഎയുടെ നിർമ്മാണം. ഇവയുടെ നിർമ്മാണത്തിൽ അതീവ വൈദഗ്ധ്യം ഉള്ളവരാണ് ആഫ്രിക്കക്കാർ. ഇതിനെ തുടർന്നാണ് ഇവരെ കേരളത്തിലേക്ക് എത്തിക്കുന്നത്.

Also Read: പി.എസ്.സി പരീക്ഷാ തട്ടിപ്പ്: എസ്എഫ്ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനും പ്രതികളായ കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കും

2022 ആഗസ്റ്റിൽ എംഡിഎംഎ കുക്കിംഗ് വിദഗ്ധനായ ഒക്കാഫോർ ഇമ്മാനുവൽ എന്ന ആഫ്രിക്കൻ വംശജനെ കേരള പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ഇയാൾ ഇപ്പോഴും ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button