AlappuzhaNattuvarthaLatest NewsKeralaNews

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്

ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന മുട്ടം ചിറയിൽ വീട്ടിൽ സച്ചു (17), കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരിൽ ധനഞ്ജൻ (67) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താൻ എക്സൈസ് സംഘം, ഈ ജില്ലകളിലെ നഗരങ്ങൾ നിരീക്ഷണ വലയത്തിൽ

മുട്ടം കായംകുളം റോഡിൽ വാതല്ലൂർ ജംഗ്ഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുട്ടത്ത് നിന്ന് എവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുൺ കൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ സച്ചുവിനെ വിദഗ്ധ ചികിത്സയ്ക്കായി ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അരുൺ കൃഷ്ണന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീജയാണ് അരുണിന്റെ അമ്മ. സഹോദരി: അതുല്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button