വെള്ളറട: കൊലപാതകക്കേസിലെ പ്രതി വാഹനാപകടത്തിൽ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത്(35)ആണ് വാഹനാപകടത്തില്‍ മരിച്ചത്. പെരുങ്കടവിള തെള്ളുക്കുഴിയിൽ ടിപ്പര്‍ ഇടിച്ചായിരുന്നു രഞ്ജിത്ത് മരിച്ചത്.
അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സി ഐ അറിയിച്ചു. കീഴാറൂര്‍ സ്വദേശി ശരത് ഓടിച്ച ടിപ്പറാണ് രഞ്ജിത്തിനെ ഇടിച്ചത്.
Read Also : ‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല പ്രസ്താവന ഗൗരവമായി കാണണം’ എം.വി ഗോവിന്ദന്
വര്‍ഷങ്ങള്‍ക്കു മുമ്പ് വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജസ് മുന്പില് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്ത്. ഇയാള്‍ക്ക് നിരവധി കേസുകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ നല്ലനടപ്പില്‍ ആണെന്നും പൊലീസ് അറിയിച്ചു.
കീഴാറ്റൂര്‍ സ്വദേശി ശരത്തിനെതിരേയും നിരവധി കേസുകള്‍ നിലവിലുള്ളതിനാല്‍ അക്രമം ആസൂത്രിതമാണോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ശരത് ഒളിവിലാണ്. രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments