Latest NewsKeralaNews

പാൻ്റിന് മുകളിൽ അടിവസ്ത്രം ധരിച്ച് യുവാവ്: ആറ്റിങ്ങൽ ബസ് സ്റ്റാന്റിലെത്തിയ യാത്രക്കാർ കാഴ്ച കണ്ട് അമ്പരന്നു

ആറ്റിങ്ങൽ: വ്യത്യസ്ത രീതിയിൽ വസ്ത്രധാരണം നടത്തി ആറ്റിങ്ങൽ ബസ് സ്റ്റാന്റിലെത്തിയ യുവാവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. ബസ് കാത്തിരുന്നവർക്കിടയിലേക്കായിരുന്നു യുവാവിന്റെ അപ്രതീക്ഷിത പ്രവേശനം. വിചിത്ര രീതിയിൽ വസ്ത്രധാരണം നടത്തിയ യുവാവിനെ എല്ലാവരും കണ്ണ് മിഴിച്ച് നോക്കിയെങ്കിലും ഇയാൾക്ക് അതൊന്നും വിഷയമേ ആയിരുന്നില്ല. യുവാവ് ആരെയും ശ്രദ്ധിക്കാതെ പെൺകുട്ടികളെ ഉൾപ്പെടെ തട്ടിയും മുട്ടിയും  ബസ്റ്റാൻഡിലൂടെ സഞ്ചരിക്കുകയാണ്.

എന്നാൽ, അധികം വൈകാതെ യാത്രക്കാർ ഇടപെട്ടു. ഇയാളോട് കാര്യം തിരക്കി. കോളേജുകളിൽ പോകാൻ വേണ്ടി നിരവധി വിദ്യാർത്ഥികളും ആ സമയത്ത് ബസ്റ്റാൻഡിൽ എത്തിയിരുന്നു. അവർക്കിടയിലൂടെയാണ് യുവാവ് പാൻ്റിനു മുകളിൽ അടിവസ്ത്രവും ഇട്ട് ഉലാത്തിയത്. യാത്രക്കാർ ചോദ്യം ചെയ്തിട്ടും കാര്യമുണ്ടായില്ല. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പോലീസെത്തി. പൊലീസിനെ കണ്ടതോടെ യുവാവ് സ്ഥലം കാലിയാക്കാനുള്ള ശ്രമം നടത്തി. പ്രാങ്ക് വീഡിയോ നടത്തിയതായിരുന്നു യുവാവ്. കൂട്ടിന് രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. പോലീസെത്തിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലായതോടെയാണ് ഇവർ സത്യം തുറന്നു പറഞ്ഞത്.

കിളിമാനൂർ താളിക്കുഴി സ്വദേശികളായ യുവാക്കളാണ് ബസ്റ്റാൻഡിൽ രാവിലെ ആളു കൂടുന്ന സമയത്ത് എത്തി വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചത്. വീഡിയോ ചിത്രീകരണത്തിൻ്റെ ഭാഗമായിട്ടായിരുന്നു യുവാവ് പാൻ്റിന് മുകളിൽ അടിവസ്ത്രവും ഇട്ട് ബസ്റ്റാൻഡിൽ നടന്നത്. ഇങ്ങനെ നടക്കുന്ന ഒരാളെ കാണുമ്പോൾ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നുള്ളതായിരുന്നു ചിത്രീകരിക്കാൻ ഉദ്ദേശിച്ചത്. പൊതു സ്ഥലത്ത് പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച കുറ്റത്തിന് ഇരുവർക്കും എതിരെ കേസെടുത്തു. രണ്ട് യുവാക്കളുടെയും അറസ്റ്റും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button