Latest NewsKeralaNews

പിതൃസ്വത്തില്‍ ആണ്‍-പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണം, ഈസ്റ്റര്‍ ദിനത്തില്‍ തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം

പ്രണയക്കെണികളില്‍ യുവതികളെ കുടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: പ്രണയക്കെണികളില്‍ പെണ്‍കുട്ടികളെ കുടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഇടയലേഖനം. തലശ്ശേരി അതിരൂപതയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടയലേഖനം ഇറക്കിയത്. ഈസ്റ്റര്‍ ദിനമായ ഇന്ന് ഇടവക പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി  ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പല പുരോഹിതരും ലൗ ജിഹാദ് വിഷയത്തിലടക്കം മുമ്പ് തുറന്ന് പറച്ചില്‍ നടത്തി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് ബിഷപ്പ് ഇടയ ലേഖനത്തിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

Read Also: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാലവകാശ കമ്മീഷൻ: സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

പിതൃസ്വത്തില്‍ ആണ്‍-പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്. സഭയിലും സമുദായത്തിലും സ്ത്രീകള്‍ അവഗണന നേരിടുന്നു എന്നത് വിസ്മരിക്കാനാവില്ല. നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിലും പലരൂപത്തിലും നിലനില്‍ക്കുന്നു എന്നത് അപമാനകരമാണെന്നും ഇടയലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണം. പ്രണയക്കെണികളില്‍ കുടുക്കി നമ്മുടെ പെണ്‍മക്കള്‍ക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങളില്‍ ജാഗ്രതവേണമെന്നും തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button