തിരുവനന്തപുരം: മോദി ലോക നേതാവാണെന്നും ബിജെപി ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മോദി തന്റെ നേതൃഗുണങ്ങള്‍ വളര്‍ത്തിയെടുത്തു, അദ്ദേഹം ഹൈന്ദവ വിശ്വാസിയായി അടിയുറച്ച് നില്‍ക്കുമ്പോള്‍ തന്നെ മറ്റുമതങ്ങളെയും ബഹുമാനിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പരമാര്‍ശം. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങളെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Read Also: ചിപ്പ് ഡിമാൻഡ് കുറയുന്നു: ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസംഗ്
കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാദ്ധ്യതയുണ്ടെന്നും സഭയ്ക്ക് രാഷ്ട്രീയമില്ലെങ്കിലും വിശ്വാസികള്‍ക്ക് അതുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടക്കുന്ന ഈസ്റ്റര്‍ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് കര്‍ദ്ദിനാളിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടക്കുന്ന പരിപാടിയിലാണ് നരേന്ദ്ര മോദി പങ്കെടുക്കുക.
അതേസമയം, ഈസ്റ്റര്‍ പ്രമാണിച്ച് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ സഭാ കേന്ദ്രങ്ങളില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കോഴിക്കോട് ബിഷപ്പിനെ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ തലശ്ശേരിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് ആശംസാകാര്‍ഡ് കൈമാറി.
Post Your Comments