ചിപ്പ് നിർമ്മാണം പരിമിതപ്പെടുത്താൻ ഒരുങ്ങി പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ സാംസംഗ്. ലാഭത്തിൽ ഇടിവുണ്ടായതോടെയാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, വിപണിയിൽ ചിപ്പുകളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ മാന്ദ്യമാണ് ചിപ്പ് വിപണി ഇടിയാൻ കാരണമായത്.
കമ്പനിയുടെ ത്രൈമാസ പ്രവർത്തന ലാഭത്തിൽ 90 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കമ്പനിയുടെ പ്രവർത്തന ലാഭം 6,000 കോടി ദക്ഷിണ കൊറിയൻ വോൺ ആയിരുന്നു (3,730 കോടി രൂപ). അതേസമയം, മുൻ വർഷം ഇതേ കാലയളവിൽ 14,000,00 ദക്ഷിണ കൊറിയൻ വോൺ (87,054.98 കോടി) ആയിരുന്നു ലാഭം.
Also Read: രാജ്യത്ത് പെൻഷൻ പദ്ധതിയിൽ വരിക്കാരാവുന്നവരുടെ എണ്ണത്തിൽ വൻ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
കോവിഡ് മഹാമാരി കാലത്ത് ആഗോള വിപണിയിൽ ചിപ്പുകളുടെ ഡിമാൻഡ് വർദ്ധിച്ചിരുന്നു. എന്നാൽ, കോവിഡ് ഭീതി വിട്ടകന്നതോടെ ഡിമാൻഡും കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് വൻ തോതിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്.
Post Your Comments