എറണാകുളം: എറണാകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരൻ പിടിയിൽ. കൊച്ചി മാഞ്ഞുമ്മൽ സ്വദേശി സോബിൻ സോളമനാണ് പിടിയിലായത്. ചേരാനല്ലൂരിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ചേരാനെല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ഇയാൾ യുവതിയുടെ മാല പൊട്ടിക്കുകയായിരുന്നു.
സുഹൃത്തിന്റെ ബൈക്കിലെത്തിയാണ് സോബിൻ മോഷണം നടത്തിയത്. ബൈക്ക് നമ്പറിലും ഇയാൾ കൃത്രിമം കാണിച്ചിരുന്നു. മുൻകൂട്ടിയുള്ള പദ്ധതി പ്രകാരം ആയിരുന്നു ഇയാൾ സ്ഥലത്തെത്തിയത്. എന്നാൽ മാലപൊട്ടിക്കുന്നതിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. വീട്ടമ്മയുടെ ചെറുത്തുനിൽപ്പിൽ സോബിന്റെ മുഖത്ത് പരിക്കേറ്റു. മാല പൊട്ടിച്ച് ശേഷം ഇയാൾ നേരെ ബാങ്കിലെത്തി പണയം വെക്കുകയായിരുന്നു.
Post Your Comments