ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ, പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് ഉത്തരവാദിത്തമില്ല’: എസ്എൻ സ്വാമി

കൊച്ചി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത വ്യാജമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി തിരക്കഥാകൃത്ത് എസ്എൻ സ്വാമി രംഗത്ത്. വിഷു ദിനത്തിൽ നടക്കാനിരിക്കുന്ന പൂജാ ചടങ്ങിൽ മാത്രമേ സിനിമയെ കുറിച്ച് സംസാരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

‘എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേൽ വന്ന വാർത്തകളാണ് ഇവ. ഞാനീ കാര്യത്തിൽ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധർമ്മം പോലെ ചെയ്തതാകാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോൾ പറയുന്നില്ല’, എസ്എൻ സ്വാമി പറഞ്ഞു.

ചരിത്ര സത്യങ്ങളെ കാവിപുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി

നേരത്തെ, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എസ്എൻ സ്വാമി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായത്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണിതെന്നും വാർത്തയിൽ പറയുന്നു. അതേസമയം, നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എസ്എൻ സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തന്റെ 72-ാം വയസിലാണ് എസ്എൻ സ്വാമി സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button