‘എലിസബത്ത് ആന്റണിയുടെ കാര്യമാണ് കഷ്ടം കാവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടിവരുമല്ലോ’: പരിഹാസവുമായി വിനായകൻ

കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ വിനായകൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകൻ അനിൽ ആന്റണിയ്ക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നത്.

‘എലിസബത്ത് ആന്റണിയുടെ കാര്യമാണ് കഷ്ടം കാവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടിവരുമല്ലോ’ എന്ന ട്രോളാണ് വിനായകൻ പങ്കുവെച്ചത്. നിരവധിപ്പേരാണ് വിനായകന്റെ പോസ്റ്റിന് മറുപടിയുമായി രംഗത്ത് വന്നിട്ടുള്ളത്. ‘ഖാദറിൽ കാവി പുരളും’ എന്നാണ് ഒരാളുടെ പ്രതികരണം.

നടുവേദനയകറ്റാന്‍ ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം

‘മകൻ കഞ്ചാവ് കേസിൽ അകത്തായാൽ നേതാവും വളർത്തിയ ആളുമായ അച്ഛന് ഒരു പങ്കുമില്ല എന്നാൽ, മകൻ പാർട്ടി മാറിയാൽ ഏറ്റവും വലിയ ഉത്തരവാദിത്തം മുഴുവൻ അച്ഛന്.. അടിപൊളി’ എന്നാണ് മറ്റൊരാളുടെ പ്രതികരണം.

Share
Leave a Comment