കട്ടപ്പന: സ്വകാര്യബസ് ഉടമയുടെ സ്ഥലത്തിന്റെ ആധാരങ്ങളും ചെക്കുകളും മോഷ്ടിച്ച് പണം അപഹരിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കട്ടപ്പന ഇലവൻകുന്നേൽ ജോബി ജോർജ് ( 30 ), ഇയാളുടെ സഹായി തൂക്കുപാലം മേലാട്ട് പ്രവീൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന പൊലീസാണ് ഇവരെ പിടികൂടിയത്.
കട്ടപ്പന അൽഫോൻസ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ പടികര ജോസഫിന്റെ രേഖകളാണ് ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രതികൾ മോഷ്ടിച്ചത്. തുടർന്ന്, ബസ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോബി പലപ്പോഴായി രേഖകളും ചെക്ക് ബുക്കുകളും ജോസഫ് അറിയാതെ കൈക്കലാക്കുകയായിരുന്നു. പണം നൽകിയാൽ രേഖകൾ തിരികെ നൽകാമെന്ന് ഉടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വൻതുകയാണ് പ്രതി ജോബി തൊഴിൽ ഉടമയോട് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Read Also : വിവാഹിതയായ 15 വയസുകാരി ജീവനൊടുക്കിയ നിലയിൽ : സംഭവം എറണാകുളത്ത്
ജോബിയുടെ കൂട്ടാളിയായ പ്രവീൺ പുളിയന്മലയിലെ ഏലയ്ക്കാ സ്റ്റോർ തൊഴിലാളികളെ ആക്രമിച്ച് ഏലയ്ക്കാ തട്ടിയെടുത്ത കേസിലെ പ്രതിയാണ്. കട്ടപ്പന ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ വിശാൽ ജോൺസൺ, എസ് ഐമാരായ സജിമോൻ ജോസഫ്, എം എസ് ഷംസുദീൻ, ഉദ്യോഗസ്ഥരായ ഷിബു, പി. ജെ. സിനോജ്, ജോബിൻ ജോസ്,വി. കെ. അനീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments