Latest NewsIndiaNewsCrime

കോഴിക്കറിക്ക് വേണ്ടി തർക്കം, മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛൻ

മംഗലാപുരം: കോഴിക്കറിയെ ചൊല്ലിയുള്ള തർക്കത്തിനിടെ മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛൻ. കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്യക്കടുത്ത് ഗുട്ടിഗറിലാണ് സംഭവം. വിചിത്രമായ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പ്രദേശവാസികൾ. ഗുട്ടിഗർ സ്വദേശിയായ ശിവറാം ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ജോലികഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.

ഭാര്യ എല്ലാവർക്കും വേണ്ടി ഉണ്ടാക്കിയ കോഴിക്കറിയിൽ, തന്റെ വീതം കൂടി അച്ഛൻ കഴിക്കുന്നത് കണ്ട ശിവറാം ഇത് ചോദ്യം ചെയ്തു. കോഴിക്കറിയെ ചൊല്ലി ഇരുവരും ബഹളമായി. ഇതിനിടെ, സമീപത്തുണ്ടായിരുന്ന മരക്കഷ്ണമെടുത്ത് അച്ഛൻ മകനെ അടിച്ചുകൊല്ലുകയായിരുന്നു. ശിവറാമിനായ വീട്ടില്‍ പാകം ചെയ്ത കറിയാണ് പിതാവ് ശീന കഴിച്ചുതീര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് കൊല്ലപ്പെട്ട ശിവറാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button